മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡേയിൽ 185 റൺസ് നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വെങ്കിടേഷ് അയ്യര്‍ നേടിയ 104 റൺസിന്റെ ബലത്തിലാണ് കൊൽക്കത്തയുടെ ഈ സ്കോര്‍. ടോപ് ഓര്‍ഡറിൽ മറ്റൊരു താരങ്ങളും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാതെ പുറത്തായപ്പോള്‍ വെങ്കിടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗ് കൊൽക്കത്തയുടെ സ്കോറിംഗ് മികച്ച രീതിയിൽ തന്നെയെന്ന് ഉറപ്പാക്കി.
നിതീഷ് റാണയെയും ശര്‍ദ്ധുൽ താക്കൂറിനെയും ഹൃതിക് ഷൗക്കീന്‍ പുറത്താക്കിയപ്പോളും മറുവശത്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി വെങ്കിടേഷ് അയ്യര്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 49 പന്തിൽ നിന്നാണ് വെങ്കിടേഷ് അയ്യര്‍ തന്റെ കന്നി ഐപിഎൽ ശതകം നേടിയത്. 18ാം ഓവറിലെ രണ്ടാം പന്തിൽ വെങ്കിടേഷ് അയ്യര്‍ മടങ്ങുമ്പോള്‍ 9 സിക്സും ആറ് ഫോറും അടക്കം 51 പന്തിൽ നിന്ന് 104 റൺസ് നേടിയായിരുന്നു താരത്തിന്റെ മടക്കം.
21 റൺസ് നേടിയ റസ്സൽ ആണ് കൊൽക്കത്തയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. റിങ്കു സിംഗ് 18 റൺസ് നേടി പുറത്തായി.