11.5 കോടി രൂപയ്ക്ക് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ജയ്ദേവ് ഉനഡ്കടിനെ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണ്‍ ലേലത്തിനു മുമ്പ് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. വലിയ വിലകൊടുത്ത് വാങ്ങിയ താരത്തില്‍ നിന്ന് പ്രതീക്ഷ പ്രകടനം പുറത്ത് വരാത്തതിനാല്‍ ടീം താരത്തെ ഒഴിവാക്കിയതാണെന്ന് പ്രതീക്ഷിച്ചുവെങ്കിലും ലേലത്തിനു താരം 1.5 കോടി അടിസ്ഥാന വിലയ്ക്ക് എത്തിയപ്പോള്‍ രാജസ്ഥാനും രംഗത്തെത്തി.
രാജസ്ഥാന്റെ തന്ത്രം രസകരമായി തോന്നിയെങ്കിലും ലേലത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ പങ്കെടുത്ത ടീം താരത്തെ വീണ്ടും സ്വന്തമാക്കിയത് 8.4 കോടി രൂപയ്ക്കാണ്. കഴിഞ്ഞ തവണത്തെക്കാള്‍ 3 കോടി രൂപയ്ക്ക് കുറവാണെങ്കിലും ഇത്തവണയും ഏറ്റവും അധികം വിലയുള്ള താരങ്ങളിലൊരാള്‍ ജയ്ദേവ് തന്നെയായിരുന്നു.
ജയ്ദേവിനെ ഒഴിവാക്കുകയല്ല തങ്ങളടുെ ചെലവ് അല്പം അഡ്ജെസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താരത്തിനെ റിലീസ് ചെയ്തതെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദാലെ പറയുന്നത്. ഒരു സീസണ്‍ വെച്ച് ഞങ്ങള്‍ താരങ്ങളെ അളക്കില്ല. കൂടാതെ ധവാല്‍ കുല്‍ക്കര്‍ണ്ണിയും വരുണ്‍ ആരോണും ഉള്ള ടീമിന്റെ ബൗളിംഗ് യൂണിറ്റ് ശക്തമാണെന്നും മനോജ് ബദാലെ അറിയിച്ചു.