ഐപിഎലില്‍ ലക്നൗവിന്റെ ബൗളിംഗ് മികവിന് മുന്നിൽ വാടി മുംബൈ ഇന്ത്യന്‍സ്. 7 വിക്കറ്റ് നഷ്ടത്തിൽ മുംബൈ 144 റൺസ് നേടിയപ്പോള്‍ നെഹാൽ വദേര, ടിം ഡേവിഡ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സ്കോറിന് മാന്യത പകര്‍ന്നത്.

ഇന്ന് പവര്‍പ്ലേയ്ക്കുള്ളിൽ 27/4 എന്ന നിലയിലേക്ക് വീണ മുംബൈയെ നെഹാൽ വദേര – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് ആണ് വന്‍ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 53 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയ ഇവര്‍ മുംബൈയെ 80 റൺസിലേക്ക് എത്തിച്ചുവെങ്കിലും 32 റൺസ് നേടിയ ഇഷാന്‍ കിഷനെ രവി ബിഷ്ണോയി പുറത്താക്കുകയായിരുന്നു.
46 റൺസ് നേടിയ നെഹാൽ വദേര പുറത്താകുമ്പോള്‍ 112 റൺസായിരുന്ന മുംബൈയെ 144 റൺസിലേക്ക് എത്തിച്ചത് 18 പന്തിൽ 35 റൺസ് നേടിയ ടിം ഡേവിഡ് ആണ്.














