20 ഓവര്‍ കീപ് ചെയ്തപ്പോള്‍ തന്നെ മികച്ച വിക്കറ്റാണെന്ന് മനസ്സിലായിരുന്നു – ഇഷാന്‍ കിഷന്‍

Sports Correspondent

ഐപിഎലില്‍ ഇന്നലെ മുംബൈയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച ഇഷാന്‍ കിഷനായിരുന്നു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബാറ്റിംഗിന് മികച്ച വിക്കറ്റാണെന്ന് താന്‍ 20 ഓവര്‍ കീപ് ചെയ്തപ്പോള്‍ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

ഫിറ്റ്നെസ്സ് വളരെ പ്രധാനമാണെന്നും താന്‍ വളരെ അധികം വര്‍ക്ക്ഔട്ട് ചെയ്യുന്നുണ്ടെന്നും കിഷന്‍ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഋഷി ധവാന്‍ പന്ത് സ്വിംഗ് ചെയ്യുന്നതിനാലും കീപ്പര്‍ വളരെ പുറകിൽ നിന്നതിനാലുമാണ് താന്‍ സ്റ്റെപ് ഔട്ട് ചെയ്ത് ഷോട്ടുകള്‍ കളിക്കുവാന്‍ ശ്രമിച്ചതെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.