ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ് പതറുന്നതിന് കാരണം അവർ ടീമിൽ വലിയ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് എന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ. 2023 സീസണിന് മുന്നോടിയായി സ്റ്റാർസ് സ്‌പോർട്‌സ് ഷോയിൽ സംസാരിക്കുക ആയിരുന്നു ഇർഫാൻ.
“പഞ്ചാബിന്റെ എഞ്ചിൻ എല്ലായ്‌പ്പോഴും പ്രശ്‌നമാണ്. വർഷങ്ങളായി അവരുടെ എഞ്ചിൻ മാറിക്കൊണ്ടിരിക്കുന്നു. ഐപിഎൽ എത്രയോ തവണ അവർ എഞ്ചിൻ മാറ്റി,” സ്റ്റാർ സ്‌പോർട്‌സിൽ പത്താൻ പറഞ്ഞു.
“മൂന്ന് വർഷം ഞാൻ അവിടെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പേസർമാർക്ക് സഹായം ലഭിക്കുന്ന ഹോം ഗ്രൗണ്ട് അവർക്ക് ഉണ്ട്. സാം കുറാൻ, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ് എന്നി മികച്ച ബൗളർമാരാണ് അവർക്ക് ഇത്തവണ ഉള്ളത്,” പത്താൻ പഞ്ചാബിന്റെ ഈ സീസണിലെ പ്രതീക്ഷയെ കുറിച്ച് പറഞ്ഞു.
“അവർക്ക് രണ്ട് ഇടങ്കയ്യന്മാരും റബാഡയിൽ ഒരു മികച്ച വലംകൈയ്യൻ പേസറും ഉണ്ട്. എല്ലാ ഐപിഎൽ ടീമുകൾക്കിടയിലും ഈ ബൗളിംഗ് യൂണിറ്റ് ഏറ്റവും മികച്ചു നിൽക്കിന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.