IPL മുഴുവനായി കളിക്കാൻ ആകില്ല എങ്കിൽ വിദേശ താരങ്ങൾ വരരുത് എന്ന് ഇർഫാൻ പത്താൻ

Newsroom

IPL സീസൺ മുഴുവനായി കളിക്കാൻ കഴിയില്ല എങ്കിൽ കളിക്കാൻ വിദേശ താരങ്ങൾ വരേണ്ടതില്ല എന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇംഗ്ലീഷ് താരങ്ങൾ ഐ പി എല്ലിന്റെ നിർണായകമായ അവസാന ഘട്ടത്തിൽ ടീമിൽ വിട്ടതാണ് ഇർഫാനെ ചൊടിപ്പിച്ചത്‌. ഇന്നലെ മുതൽ ടീമുകൾ ഇംഗ്ലീഷ് താരങ്ങളുടെ അഭാവം നേരിടുകയാണ്.

ipl 24 03 25 00 15 09 984

ബട്ലർ, സാൾട്ട് എന്നിവർ ഇംഗ്ലണ്ടിലേക്ക് മടങ്ങി കഴിഞ്ഞു. സാം കറൻ, ബെയർ സ്റ്റോ, മൊയീൻ അലി എന്നിങ്ങനെ ഇംഗ്ലീഷ് താരങ്ങൾ എല്ലാം മടങ്ങുകയാണ്. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഇർഫാൻ‌.

കളിക്കാർ ഒന്നുകിൽ മുഴുവൻ സീസണിലും തുടരണം അല്ലെങ്കിൽ വരാതിരിക്കണൻ ഇർഫാൻ പത്താൻ ഒരു ട്വീറ്റിൽ പറഞ്ഞു.

ഐ പി എല്ലിൽ നിന്ന് നേരത്തെ പോകുന്ന കളിക്കാർക്കെതിരെ നടപടിയെടുക്കണം എന്ന് ഗവാസ്‌കറും ആവശ്യപ്പെട്ടു.