ഐപിഎൽ 2023 സീസണിൽ ഒരു സുപ്രധാന മാറ്റം വരും. ഇത്തവണ മുതൽ ടോസ് ഫലം അറിഞ്ഞ ശേഷം ടീമുകളെ തിരഞ്ഞെടുക്കാം. ഇതുവരെ ടോസ് ചെയ്യും മുമ്പ് ഇരു ടീമിന്റെ ക്യാപ്റ്റന്മാരും ടീം ഷീറ്റ് പരസ്പരം കൈമാറേണ്ടതുണ്ടായിരുന്നു. എന്നാൽ ഇനി അങ്ങനെയല്ല. ക്യാപ്റ്റൻമാർ ടോസിന് ശേഷം മാത്രം ടീം തിരഞ്ഞെടുത്താൽ മതി. രണ്ട് ടീം ഷീറ്റുമായി ക്യാപ്റ്റന്മാർക്ക് ടോസിന് വരാം. ബാറ്റിംഗ് ആണെങ്കിൽ ഒരു ടീം ബൗളിങ് ആണെങ്കിൽ ഒരു ടീം എന്ന നിലയിൽ രണ്ടു ഷീറ്റുകൾ തയ്യാറാക്കാം. എന്നിട്ട് ടോസ് എങ്ങനെ ആണോ വരുന്നത് അതനുസരിച്ചുള്ള ടീം ഷീറ്റ് എതിർ ക്യാപ്റ്റന് നൽകാം.
ടോസ് എന്ന കാര്യത്തിന്റെ സ്വാധീനം ടീമുകൾക്ക് നൽകുന്ന മുൻതൂക്കം കുറക്കാൻ ആണ് ഇത്തരം ഒരു മാറ്റം കൊണ്ടു വരുന്നത്. ഈ അടുത്ത് കഴിഞ്ഞ SA20 ടൂർണമെന്റിൽ ഇങ്ങനെ ഒരു കാര്യം പരീക്ഷിച്ചിരുന്നു അവിടെ ടീം ഷീറ്റിൽ 11ന് പകരം 13 പേരെ എഴുതി ആയിരുന്നു ഇരു ടീമുകളും ടീം ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നത്.