ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 18-ാം പതിപ്പ് മാർച്ച് 22ന് ആരംഭിക്കും എന്ന് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) ഈഡൻ ഗാർഡൻസിൽ വെച്ച് നേരിടും. ഫൈനൽ മെയ് 25 ന് കൊൽക്കത്തയിൽ വെച്ചാകും നടക്കുക.

ഐപിഎൽ ഷെഡ്യൂൾ ഇതുവരെ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല, എന്നാൽ ക്വാളിഫയർ 1 ഉം എലിമിനേറ്ററും ഹൈദരാബാദിൽ നടക്കുമെന്നും ക്വാളിഫയർ 2 ഉം ഫൈനലും കൊൽക്കത്തയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻ സീസണിലെന്നപോലെ, ഗുവാഹത്തിയും ധർമ്മശാലയും അധിക വേദികളായി ഉൾപ്പെടുത്തും. രാജസ്ഥാൻ റോയൽസ് ഗുവാഹത്തിയിൽ 2 മത്സരങ്ങൾ കളിക്കും, പഞ്ചാബ് കിംഗ്സ് ധർമ്മശാലയിൽ മത്സരങ്ങൾ കളിക്കും എന്നും പ്രതീക്ഷിക്കുന്നു.