ഇന്ത്യൻ പ്രീമിയർ ലീഗ് ലോകകപ്പിന് തുല്ല്യമെന്ന് മാക്‌സ്‌വെൽ

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗ് ലോകകപ്പിന്റെ ചെറിയ രൂപമാണെന്ന് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമാണ് മാക്‌സ്‌വെൽ. ലോകത്താകമാനമുള്ള മികച്ച ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ടെന്നും  സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുകയായെങ്കിൽ താൻ ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ തയ്യാറാണെന്നും ഓസ്‌ട്രേലിയൻ താരം പറഞ്ഞു.

കൊറോണ വൈറസ് ബാധ മൂലം ക്രിക്കറ്റ് മത്സരങ്ങൾ നാടക്കാതെ പോയത് തനിക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് കാരണമായെന്നും മാക്‌സ്‌വെൽ പറഞ്ഞു. നിലവിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്ന് ഉറപ്പായിരുന്നു. സെപ്റ്റംബർ – നവംബർ മാസങ്ങളിൽ യു.എ.ഇയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.