പ്ലേ ഓഫില്‍ ആരെല്ലാം എന്നത് ഇപ്പോഴും അവ്യക്തം, ഐപിഎൽ ആവേശകരമായി മുന്നേറുന്നു

Sports Correspondent

ഐപിഎൽ പ്ലേ ഓഫിലേക്ക് ആരെല്ലാം എന്ന് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിലും വ്യക്തതയില്ല. ഇന്നലെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ശക്തമാക്കുവാനുള്ള അവസരം സൺറൈസേഴ്സിനോട് രാജസ്ഥാന്‍ റോയൽസ് അടിയറവ് പറഞ്ഞപ്പോള്‍ 4 ടീമുകള്‍ 10 പോയിന്റുമായി നിൽക്കുന്നു.

രാജസ്ഥാന്‍ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ് എന്നിവരാണ് പത്ത് പോയിന്റിൽ നിൽക്കുന്നത്. ഇതിൽ രാജസ്ഥാന്‍ മാത്രം 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് 14 പോയിന്റുമായി മറ്റു ടീമുകളെക്കാള്‍ ബഹുദൂരം മുന്നിൽ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് 13 പോയിന്റുള്ളപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ലക്നൗവിന് 4-7 വരെ സ്ഥാനത്തുള്ള ടീമുകളെക്കാള്‍ 1 പോയിന്റ് മാത്രം വ്യത്യാസം ആണുള്ളത്.

വരും ദിവസങ്ങളിൽ പോയിന്റ് പട്ടിക മാറി മറിയുവാന്‍ സാധ്യതയേറെയാണ്.