IPL 2025 മെഗാ ലേലത്തിന് മുന്നോടിയായി വിദേശ താരങ്ങളുടെ പങ്കാളിത്തത്തിൽ കർശന നിയന്ത്രണം വെച്ച് ഐപിഎൽ ഗവേണിംഗ് കൗൺസിൽ. ഐ പി എൽ ലേലത്തിന്റെ ഭാഗമായ ശേഷം കളിക്കാതിരിക്കാൻ തീരുമാനിക്കുന്നവരെ ആണ് പുതിയ നിയമങ്ങളിലൂടെ ബി സി സി ഐ ലക്ഷ്യമിടുന്നത്.
സീസണിന് മുമ്പുള്ള “ബിഗ് ലേലത്തിൽ” എല്ലാ അന്താരാഷ്ട്ര കളിക്കാർക്കും നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തും. രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്ന കളിക്കാരനെ ലേലത്തിന് അയോഗ്യനാക്കും, മാത്രമല്ല അവർ അടുത്ത ഐപിഎൽ സീസണിൽ ലേലത്തിന്റെ ഭാഗമാകാനും ആകില്ല.
കൂടാതെ, ലേലത്തിൽ ഏർപ്പെട്ട് ഒരു ഫ്രാഞ്ചൈസി തിരഞ്ഞെടുത്തതിന് ശേഷം പിൻവാങ്ങുന്ന കളിക്കാർക്ക് രണ്ട് സീസണിലെ വിലക്ക് നേരിടേണ്ടിവരും. അവസാന നിമിഷത്തെ തടസ്സങ്ങൾ തടയുന്നതിനും ടീമുകൾ സുസ്ഥിരമാകാനും ആണ് ഈ നടപടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
മുൻ ഐപിഎൽ സീസണുകളിൽ ടീം ലേലത്തിൽ വിളിച്ചെടുത്ത ശേഷം, വ്യക്തിപരമായ കാരണങ്ങളാൽ വിദേശ കളിക്കാർ പിന്മാറുന്നത് പതിവായിരുന്നു.