2020ലെ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള എല്ലാ സാധ്യതകളും ബി.സി.സി.ഐ പരിശോധിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട്. അടച്ചിട്ട സ്റ്റേഡിയത്തിലും ഐ.പി.എൽ മത്സരങ്ങൾ നടത്താനുള്ള സാധ്യതകളും ബി.സി.സി.ഐ പരിശോധിക്കുന്നുണ്ടെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാര്യത്തിൽ ഉടൻ തന്നെ ബി.സി.സി.ഐ ഒരു തീരുമാനത്തിൽ എത്തുമെന്നും ആരാധകരും ഫ്രാഞ്ചൈസികളും താരങ്ങളും ടെലിവിഷൻ സംപ്രേഷകരും ഇന്ത്യൻ പ്രീമിയർ ലീഗിനായി കാത്തിരിക്കുകയാണെന്നും ബി.സി.സി.ഐ തങ്ങളുടെ അംഗങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
നിലവിൽ ബി.സി.സി.ഐ അടുത്ത വർഷത്തേക്കുള്ള ആഭ്യന്തര ക്രിക്കറ്റ് കലണ്ടർ തയ്യാറാക്കുകയാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിന്റെ വിവരങ്ങൾ ബി.സി.സി.ഐ പുറത്തുവിടുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.