ഐപിഎലില്‍ ഏറ്റവും അധികം മെയിഡന്‍ ഓവറുകള്‍ എറിഞ്ഞത് രണ്ട് ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത് പ്രവീണ്‍ കുമാര്‍ നില്‍ക്കുമ്പോള്‍ തൊട്ടു പുറകില്‍ ഇര്‍ഫാന്‍ പത്താനും മെയിഡനുകളുടെ കാര്യത്തില്‍ മുമ്പനായി നില്‍ക്കുന്നു. പ്രവീണ്‍ കുമാര്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനായി കളിക്കാനിറങ്ങിയിരുന്നുവെങ്കിലും ഇര്‍ഫാന് പഴയ പോലെ പന്ത് കൊണ്ട് മായാജാലം കാണിക്കുവാന്‍ സാധിക്കാത്തതിനാല്‍ അവസാന ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പലപ്പോഴും ആവുന്നില്ല.
കഴിഞ്ഞ സീസണില്‍ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ലെങ്കിലും ഡ്വെയിന്‍ ബ്രാവോയ്ക്ക് പരിക്കേറ്റ് പിന്മാറിയപ്പോള്‍ പകരക്കാരനായി ഗുജറാത്ത് ലയണ്‍സ് താരത്തെ സ്വന്തമാക്കിയിരുന്നു. 2017 സീസണില്‍ ഒരു മത്സരം മാത്രമാണ് ഇര്‍ഫാന് കളിക്കാനായത്.
ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന് വരുന്ന സന്ദീപ് ശര്‍മ്മയാണ് ഇനി ഈ നേട്ടം കൈവരിക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന താരം. പ്രവീണ്‍ കുമാറിനെക്കാള്‍ കുറവ് മത്സരം മാത്രം കളിച്ചിട്ടുള്ള സന്ദീപ് ഇപ്പോള്‍ 8 മെയിഡനുകളാണ് ഐപിഎലില്‍ ഇതുവരെ നേടിയിട്ടുള്ളത്.
പ്രവീണ്‍ കുമാര്‍ 119 മത്സരങ്ങളില്‍ നിന്ന് 14 മെയിഡനുകള്‍ എറിഞ്ഞപ്പോള്‍ ഇര്‍ഫാന്‍ 103 മത്സരങ്ങളില്‍ നിന്ന് 10 മെയിഡനുകളാണ് എറിഞ്ഞത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇര്‍ഫാന്‍ പത്താന്‍ വെറും 5 മത്സരങ്ങളാണ് ഐപിഎലില്‍ കളിച്ചിട്ടുള്ളത്. സന്ദീപ് ശര്‍മ്മ 56 മത്സരങ്ങളില്‍ നിന്നാണ് 8 മെയിഡനുകള്‍ എന്ന നേട്ടം കൊയ്തിട്ടുള്ളത്.
മെയിഡനുകളുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ വെറും രണ്ട് സ്ഥാനക്കാരില്‍ വെറും രണ്ട് വിദേശ താരങ്ങളാണ് ഉള്ളത്. ലസിത് മലിംഗ(8 മെയിഡനുകള്‍), ഡെയില്‍ സ്റ്റെയിന്‍(7 മെയിഡനുകള്‍)
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial