ഐ പി എൽ ലേലത്തിനായി 405 കളിക്കാർ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊച്ചിയിൽ നടക്കുന്ന ലേലത്തിനായുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. 405 കളിക്കാർ ഉൾപ്പെടുന്ന പട്ടികയാണ് ബി സി സി ഐ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബർ 23 ന് കൊച്ചിയിൽ ആകും മിനി ലേലം നടക്കുക.

405 കളിക്കാരിൽ 273 ഇന്ത്യക്കാരും 132 വിദേശ കളിക്കാരുമാണ്, അതിൽ 4 കളിക്കാർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

Picsart 22 12 13 19 07 57 999

പരമാവധി 87 സ്ലോട്ടുകൾ ആണ് ഇപ്പോൾ ഉള്ളത്. ഇതിൽ 30 എണ്ണത്തോളം വിദേശ കളിക്കാർക്കായി ഉള്ള സ്ലോട്ട് ആകും. 206.5 കോടി രൂപയാണ് ഫ്രാഞ്ചൈസികൾക്ക് ബാക്കിയുള്ള ലേലത്തുക. ഏറ്റവും വലിയ ലേല തുക ബാകിയുള്ള സൺ റൈസേഴ്സിന് ആണ് അവർക്ക് 42.25 കോടി രൂപ ബാക്കിയുണ്ട്. ലൽ 7.05 കോടി രൂപ ബാക്കിയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് ഏറ്റവും കുറവ് തുക.ൽ ബാക്കിയുള്ള.

ലേലത്തിൽ ഇത്തവണ ഓരോ ടീമിനും 90 കോടി രൂപ ശമ്പള പരിധി കൂടാതെ 5 കോടി രൂപ അധികമായി ലഭിക്കും.