ഐ പി എല്ലിൽ ആറാം സെഞ്ച്വറി, ഗെയ്ലിനൊപ്പം എത്തി കോഹ്ലി

Newsroom

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഇന്ന് സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡിനൊപ്പമെത്തി. തന്റെ ആറാം ഐപിഎൽ സെഞ്ചുറിയോടെ ആണ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരു സ്ഥലത്ത് കൂടെ കോഹ്ലി തന്റെ പേര് എഴുതി ചേർത്തത്‌.

കോഹ്ലി 23 05 18 23 56 02 939

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് കോഹ്‌ലി ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്‌. ഇന്ന് 187 റൺസിന്റെ ചെയ്സിൽ എല്ലാവരെയും കാഴചക്കാരാക്കി കോഹ്ലി അനായാസം ആർ സി ബിയെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു‌. വെറും 63 പന്തുകളിൽ നിന്നാണ് ഇന്ന് കോഹ്ലി സെഞ്ച്വറി നേടിയത്‌.

ഈ സെഞ്ച്വറുയോടെ കോഹ്ലിക്കും ഗെയ്ലിനും 6 സെഞ്ച്വറികൾ ആയി. അഞ്ച് സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലർ കോഹ്‌ലിക്ക് പിറകുൽ ഉണ്ട്.