മുൻ ഇന്ത്യൻ താരവും പ്രമുഖ കമെന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനെ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള കമന്ററി പാനലിൽ ഉൾപ്പെടുത്തിയില്ല. ദേശീയ മാധ്യമങ്ങളാണ് മഞ്ചരേക്കറിനെ കമന്ററി പാനലിൽ ഉൾപെടുത്തിയിട്ടില്ലെന്ന വിവരം വെളിപ്പെടുത്തിയത്. അതെ സമയം സുനിൽ ഗാവസ്‌കർ, ശിവരാമകൃഷ്ണൻ, മുരളി കാർത്തിക, ഹർഷ ബോഗ്ലെ എന്നിവർക്ക് ബി.സി.സി.ഐ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമയത്ത് കമന്ററിക്ക് വേണ്ടി തയ്യാറാണെന്ന് ചോദിച്ച് കത്തയച്ചിട്ടുണ്ട്.
ഇന്ത്യൻ ഓൾ റൗണ്ടർ ജഡേജയുമായുള്ള പരസ്യ വാക്കുതർക്കത്തെ തുടർന്നാണ് സഞ്ജയ് മഞ്ചേരക്കാറിനെ കമന്ററി പാനലിൽ നിന്ന് പുറത്താക്കിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഈ വിഷയത്തിൽ സഞ്ജയ് മഞ്ചരേക്കർ ബി.സി.സി.ഐക്ക് കത്തെഴുതിയതായി വാർത്തകളും വന്നിരുന്നു. അടുത്ത മാസം യു.എ.ഇയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്ന് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.