ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രമെഴുതി എബി ഡിവില്ലിയേഴ്സ്

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രമെഴുതി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 4000 റണ്‍സ് തികയ്ക്കുന്ന മൂന്നാം വിദേശതാരമെന്ന നേട്ടമാണ് എബിഡി സ്വന്തം പേരിലാക്കിയത്. ഇതിനു മുൻപ് ഈ നേട്ടം ആവർത്തിച്ചിട്ടുള്ളത് ക്രിസ് ഗെയ്‌ലും ഡേവിഡ് വാർണറുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആകെ പത്ത് താരങ്ങൾ മാത്രമാണ് ഈ കടമ്പ മറികടന്നിട്ടുള്ളത്.

143 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ള എബിഡി ഇതുവരെ 4032 റണ്‍സുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സിന്റെ ബാക്ക് ബോൺ എന്ന് എബി ഡിയെ വിശേഷിപ്പിക്കാം. മുംബൈ ഇന്ത്യൻസിനെതിരായ അവസാന ബോള് ത്രില്ലറിൽ 41 പന്തില്‍ 70 റണ്‍സ് നേടാൻ എബി ഡി വില്ലിയേഴ്സിനായിരുന്നു. ഡൽഹി ഡെയർഡെവിൾസിനായി കളിയ്ക്കാൻ ഇന്ത്യയിൽ എത്തിയ എബി ഡി 2011 നു മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാണ്.