ഒരു ഐ പി എൽ ഫ്രാഞ്ചൈസിക്ക് വേണ്ടി 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി

ഇന്നലെ കോഹ്ലി ഫോമിലേക്ക് തിരികെയെത്തിയത് ക്രിക്കറ്റ് ആരാധകർക്ക് ആകെ സന്തോഷം നൽകിയിരുന്നു. ഇന്നലത്തെ ഇന്നിങ്സോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലി ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്കായി 7000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി മാറി. ഇന്നലെ 57-ാം റൺസ് നേടിയപ്പോൾ ആയിരുന്നു കോഹ്ലി ചരിത്രം കുറിച്ചത്. കോഹ്ലിയാണ് ഐ പി എല്ലിലെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനും. കോഹ്ലിക്ക് ഐ പി എല്ലിൽ 6411 റൺസ് ഉണ്ട്. ശിഖർ ധവാൻ (6,205), രോഹിത് ശർമ (5,877), ഡേവിഡ് വാർണർ (5,876), സുരേഷ് റെയ്‌ന (5,528), എ ബി ഡിവില്ലിയേഴ്സ് (5,162) എന്നിവർ ആണ് കോഹ്ലിക് പിറകിൽ ഉള്ളത്.