ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ച ഇന്ത്യൻ താരങ്ങൾ നാലു ദിവസം കൊണ്ട് അവരുടെ ഐ പി എൽ ടീമുകൾക്ക് ഒപ്പം ചേരും. നാലു ദിവസം താരങ്ങൾക്ക് ഇടവേള എടുക്കാം എന്ന് ബി സി സി ഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 31 മുതൽ ആണ് പുതിയ ഐ പി എൽ സീസൺ ആരംഭിക്കുന്നത്. ഐ പി എൽ ടീമുകൾ എല്ലാം ഇതിനകം തന്നെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
4 ദിവസത്തെ ഇടവേള ആവശ്യമില്ലാത്ത ഇന്ത്യൻ താരങ്ങൾക്ക് നേരിട്ട് ഐ പി എൽ ക്യാമ്പിലേക്ക് ചേരാം. ഐ പി എൽ സീസൺ അവസാനിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഇനി ഇന്ത്യയുടെ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആണ് ഇന്ത്യക്ക് ഇനി ഇക്കേണ്ടത്.