ഇമ്പാക്ട് സബ് റൂൾ താൻ ഇഷ്ടപ്പെടുന്നില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുക ആയിരുന്നു രോഹിത്. ഇമ്പാക്ട് റൂൾ എന്റർടെയിൻമെന്റ് ആണ്. എന്നാൽ അത് ക്രിക്കറ്റിൽ നിന്ന് പലതും എടുക്കുന്നതായി തനിക്ക് തോന്നുന്നു. ക്രിക്കറ്റ് 11 പേരുടെ കളി ആണെന്നും 12 പേരുടെ കളി അല്ല എന്നും രോഹിത് ശർമ്മ പറഞ്ഞു.

“ഞാൻ ഇംപാക്ട് സബ് റൂളിൻ്റെ വലിയ ആരാധകനല്ല. ഇത് ഓൾറൗണ്ടർമാരെ കാര്യമായി ബാധിക്കുന്നു. തനിക്ക് ഒരുപാട് ഉദാഹരങ്ങൾ നൽകാൻ ആകും. ശിവം ദൂബെ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ പോലെയുള്ളവർ ഇപ്പോൾ ബൗൾ ചെയ്യുന്നില്ല. ഇത് ഞങ്ങൾക്ക് നല്ല കാര്യമല്ല” രോഹിത് ശർമ്മ പറഞ്ഞു.
“12 കളിക്കാർ ഉള്ളതിനാൽ കളി രസകരമാണ്, ബാറ്റിംഗിലും ബൗളിംഗിലും ധാരാളം ഓപ്ഷനുകൾ കിട്ടുന്നു. എങ്കിലും താൻ ഇതിന്റെ ഫാൻ അല്ല.” രോഹിത് ആവർത്തിച്ചു.














