ഹേസിൽവുഡിന് ഐ പി എല്ലിലെ ആദ്യ 7 മത്സരങ്ങൾ നഷ്ടമാകും

Newsroom

ഓസ്‌ട്രേലിയയുടെയും റോയൽ ചലഞ്ചേഴ്‌സിന്റെയും ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന് 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ഏഴ് മത്സരങ്ങൾ നഷ്ടമാകും. പരിക്ക് കാരണം നേരത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫിയും അതുകഴിഞ്ഞുള്ള ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയും ഹേസിൽവുഡിന് നഷ്ടമായിരുന്നു.

ഹേസിൽവുഡ് 23 03 30 10 45 50 570

ഹേസിൽവുഡിന് കുറഞ്ഞത് ഏഴ് ഐ‌പി‌എൽ മത്സരങ്ങളെങ്കിലും നഷ്ടമാകും എന്ന് ദേശീയ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 14ന് ഇന്ത്യയിലേക്ക് പോകുമെന്ന് ഹേസിൽവുഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 32 കാരനായ പേസർ ഇപ്പോൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കൽ ക്ലിയറൻസിനായി കാത്തിരിക്കുകയാണ്.