“ആർ സി ബിയുടെ എക്കാലത്തെയും മികച്ച ഫലമാണിത്, രാജസ്ഥാൻ ഇതിൽ നിന്ന് തിരികെവരാൻ പ്രയാസപ്പെടും” ഹർഷ ഭോഗ്ലെ

Newsroom

രാജസ്ഥാൻ റോയൽസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയം ഇന്ത്യൻ പ്രീമിയർ ലീഗിലെ അവരുടെ ഏറ്റവും വലിയ വിജയമാണെന്ന് കമന്റേറ്റർ ഹർഷ ഭോഗ്ലെ പറഞ്ഞു. രാജസ്ഥാനെതിരെ 112 റൺസിന്റെ വിജയമാണ് RCB നേടിയത്.

ഹർഷ 23 05 14 18 21 14 160

ഇത് RCB യുടെ IPL ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്നും, RR-ന് പ്ലേഓഫിൽ ഇടം കണ്ടെത്തുന്നത് ഇനി വളരെ ബുദ്ധിമുട്ടാണെന്നും ഹർഷ പറഞ്ഞു. ഐപിഎല്ലിലെ ആർ സി ബിയുടെ ചരിത്രത്തിൽ ഏറ്റവും മികച്ച നേട്ടമാണ് ഇത്. രാജസ്ഥാന് ഇതിൽ നിന്ന് പുറത്തുവരാൻ വളരെ ബുദ്ധിമുട്ടായിരിക്കും. രാജസ്ഥാൻ ഈ വർഷം ഒരുപാട് നല്ല ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, പക്ഷേ അവർക്ക് ഇനി തിരിച്ചുവരുക വളരെ ബുദ്ധിമുട്ടാണ്. ഹർഷ പറഞ്ഞു.

ഈ ഫലം ആർ സി ബിക്ക് മാത്രമല്ല പല ടീമുകൾക്കും ആവേശം നൽകും എന്നും പോയിന്റ് ടേബിളിനെ അത്രയും സ്വാധീനിക്കുന്ന ഫലമാണിത് എന്നും ഹർഷ കൂട്ടിച്ചേർത്തു.