ഹാരി ബ്രൂക്ക് ഇനി ഓപ്പൺ ചെയ്യരുത് എന്ന് ടോം മൂഡി

Newsroom

സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക് ഇനി ഓപ്പൺ ചെയ്യരുത് എന്ന് മുൻ സൺ റൈസേഴ്സ് കോച്ച് ടോം മൂഡി. ഹാരി ബ്രൂക്ക് ഒരു ഓപ്പണിംഗ് ബാറ്റർ ആയിരുന്നില്ലെന്നും തന്റെ കരിയറിൽ ഒരിക്കലും അദ്ദേഹം ഓപ്പ്പൺ ചെയ്തിട്ടില്ല എന്നും മൂഡി പറഞ്ഞു.

Picsart 23 04 26 02 05 45 223

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ഹാരി ബ്രൂക്ക് ഓപ്പണറായി ഇറങ്ങി പരാജയപ്പെട്ടിരുന്നു. “ബ്രൂക്ക് ഒപ്പണിംഗിൽ തുടരരുത്,” മൂഡി ESPNcriinfo-യിൽ പറഞ്ഞു.

“അദ്ദേഹം ആറ് ഇന്നിംഗ്സുകൾ കളിച്ചു, അവിടെ സ്ട്രൈക്ക് റേറ്റ് മോശമായിരുന്നു. മാത്രമല്ല 10 ശരാശരി മാത്രമേ അദ്ദേഹത്തിന് ഉള്ളൂ. അദ്ദേഹത്തിന് അവിശ്വസനീയമായ ഒരു ഇന്നിംഗ്‌സ് ഉണ്ടായിരുന്നു, പക്ഷേ അതിനപ്പുറം എല്ലാം പരാജയമായിരുന്നു. അദ്ദേഹം ഒരു മധ്യനിരയിൽ ഇറങ്ങേണ്ട കളിക്കാരനാണ്, എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരുന്നു,” ടോം മൂഡി കൂട്ടിച്ചേർത്തു.