ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച്, ഇംഗ്ലണ്ട് ബാറ്റിംഗ് താരം ഹാരി ബ്രൂക്കിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അടുത്ത രണ്ട് സീസണുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. സീസൺ ആരംഭിക്കുന്നതിന് മുമ്പ് ലേലത്തിൽ രജിസ്റ്റർ ചെയ്യുകയും തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് പിൻവലിയുകയും ചെയ്യുന്ന ഏതൊരു കളിക്കാരനെയും ടൂർണമെൻ്റിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കുമെന്ന് പുതിയ നിയമം വന്നിരുന്നു.

2025 ലെ ലേലത്തിൽ 6.25 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു ബ്രൂക്കിനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിൻ്റെ വരാനിരിക്കുന്ന അന്താരാഷ്ട്ര പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് അവസാന നിമിഷം താരം പിന്മാറിയത്. തുടർച്ചയായ രണ്ടാം സീസണിലാണ് താരം പിന്മാറുന്നത്.