ഹാർദികിനെ കൂവരുത് എന്ന് ആരാധകരോട് ആവശ്യപ്പെട്ട് രോഹിത് ശർമ്മ

Newsroom

തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിനിടയിക് ഹാർദികിനെ ആരാധകർ കൂവിയപ്പോൾ ആരാധകരെ തടഞ്ഞ് രോഹിത് ശർമ്മ. രോഹിത് ശർമ്മ ആരാധകരോടെ കൂവരുത് എന്ന് ആവശ്യപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. രോഹിത് ശർമ്മയെ മാറ്റി ഹാർദികിനെ മുംബൈ ക്യാപ്റ്റൻ ആക്കിയത് ആണ് ഹാർദിക് ഇത് വെറുപ്പ് നേരിടാൻ കാരണം.

രോഹിത് 24 04 01 21 07 17 929

ബൗണ്ടറി ലൈനിൽ നിൽക്കെ രോഹിത് കാണികളോട് ആംഗ്യം കാണിക്കുന്നതും ശാന്തരാകാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഇതുവരെ ഐ പി എല്ലിൽ നടന്ന മൂന്ന് മത്സരങ്ങളിലും ഹാർദികിന് എതിരെ കൂവൽ ഉയർന്നിരുന്നു.

മുംബൈയുടെ ഐപിഎൽ 2024 ഓപ്പണറിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യയെ അഹമ്മദാബാദ് കാണികൾ കൂവലോടെ ആയിരുന്നു വരവേറ്റത്. ഹൈദരാബാദിൽ എത്തിയപ്പോഴും സമാനമായിരുന്നു ഹാർദികിനുള്ള സ്വീകരണം. വാങ്കഡെ സ്റ്റേഡിയത്തിൽ കാര്യങ്ങൾ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, അവിടെയും ഹാർദികിന് എതിരെ വെറുപ്പിന്റെ ശബ്ദം ഉയർന്നു.