ആ പവർ പ്ലേക്ക് ശേഷം പരാജയപ്പെടും എന്ന് കരുതിയില്ല എന്ന് ഹാർദിക് പാണ്ഡ്യ

Newsroom

ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരെ ഏറ്റ പരാജയം അപ്രതീക്ഷിതമായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ. സത്യം പറഞ്ഞാൽ അത്ര നല്ല പവർപ്ലേക്ക് ശേഷം ഈ പരാജയം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹാർദ്ദിക് പറഞ്ഞു. ഇന്ന് രാജസ്ഥാൻ റോയൽസ് പവർ പ്ലേയിൽ 26/2 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്നാണ് രാജസ്ഥാൻ ചെയ്സ് ചെയ്ത് 178 പിന്തുടർന്ന് ജയിച്ചത്.

Shimronhetmyer

ഇങ്ങനെ തോൽവി പ്രതീക്ഷിച്ചില്ല എന്നും എന്നാൽ അതാണ് ഈ ഗെയിമിന്റെ ഭംഗി എന്ന് ഹാർദ്ദിക് പറഞ്ഞു. കളി തീരുന്നത് വരെ എന്തും സംഭവിക്കാം എന്നൊരു പാഠം ഇതിൽ നിന്ന് ലഭിക്കാം. ഹാർദിക് പറഞ്ഞു. നൂർ അഹമ്മദ് നന്നായി പന്തെറിഞ്ഞു എന്നും പക്ഷേ മറ്റ് ബൗളർമാർ അത് ചെയ്തില്ല എന്നും ഹാർദ്ദിക് പറഞ്ഞു.

ഞങ്ങൾ കുറച്ച് കൂടി കഷ്ടപ്പെട്ട് 200-ൽ എത്തേണ്ടതായിരുന്നു എന്നും ഞങ്ങളുടെ സ്കോർ കുറവായിരുന്നു എന്നും ഹാർദ്ദിക് പറഞ്ഞു. 19.2 ഓവറിൽ ആണ് രാജസ്ഥാൻ ചെയ്സ് ചെയ്ത് വിജയിച്ചത്.