ഹെഡ് കോച്ച് മഹേല ജയവർധനെ 2025 ഐപിഎൽ സീസണിൽ ഹാർദിക് പാണ്ഡ്യ തന്നെ ക്യാപ്റ്റനായി തുടരുമെന്ന് സ്ഥിരീകരിച്ചു. 2024-ൽ രോഹിത് ശർമ്മയിൽ നിന്ന് നേതൃത്വം ഏറ്റെടുത്ത പാണ്ഡ്യക്ക് കീഴിൽ അത്ര നല്ല സീസൺ ആയിരുന്നില്ല മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു പോയത്. എങ്കിലും പാണ്ഡ്യയിൽ വിശ്വാസം അർപ്പിക്കാൻ തന്നെയാണ് മുംബൈയുടെ തീരുമാനം.

രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരെയും ഹാർദികിന് ഒപ്പം മുംബൈ ഇന്ത്യൻസ് നിലനിർത്താൻ തീരുമാനിച്ചു.
“തീർച്ചയായും നിലനിർത്തേണ്ടവരെ തീരുമാനിക്കുന്നത് ഞങ്ങൾക്ക് ഒരു വെല്ലുവിളി നിറഞ്ഞ വിഷയമായിരുന്നു. ഞങ്ങളുടെ പരിശീലകരുമായും ഉടമകളുമായും ഞങ്ങൾ ആഴത്തിലുള്ള സംഭാഷണങ്ങൾ നടത്തി. ഈ അഞ്ച് കളിക്കാരെ നിലനിർത്തുന്നത് ഞങ്ങൾക്ക് മികച്ച സാധ്യത നൽകുന്നു,” ജയവർധനെ പറഞ്ഞു.