വീണ്ടും ബാറ്റിംഗിൽ പതറി ഹാർദിക് പാണ്ഡ്യ. ഹാർദിക് മുംബൈ ഇന്ത്യൻസിൽ തിരികെയെത്തിയത് മുതൽ കേൾക്കുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ആണ്. അദ്ദേഹത്തിന് ആക്രമിച്ചു കളിക്കാനോ ബൗണ്ടറികൾ എളുപ്പത്തിൽ കണ്ടെത്താനോ അവസാന മത്സരങ്ങളിൽ ആയിരുന്നില്ല. ഇന്ന് ഡൽഹി ക്യാപിറ്റൽസിന് എതിരെയും അതിന്റെ ആവർത്തനമാണ് കണ്ടത്.
ഇന്ന് 33 പന്തുകൾ ബാറ്റു ചെയ്ത ഹാർദിക് 39 റൺസ് മാത്രമാണ് എടുത്തത്. ടീം പത്തിനു മുകളിൽ റൺ റേറ്റിൽ പോകുമ്പോൾ ആയിരുന്നു ഹാർദിക് ഇങ്ങനെ പതറിയത് 33 പന്തുകളിൽ ആകെ മൂന്ന് ഫോറും ഒരു സിക്സും ആണ് അടിച്ചത്. കഴിഞ്ഞ മത്സരങ്ങളിലും ഹാർദികിന്റെ സ്ട്രൈക്ക് റേറ്റ് ചർച്ച ആയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 21ന് 34 റൺസ് ആയിരുന്നു ഹാർദിക്ക് എടുത്തത്. അതിനു മുമ്പ് സൺ റൈസേഴ്സിന് എതിരെ 20 പന്തിൽ 24 റൺസ് മാത്രം നേടിയപ്പോഴും ഹാർദിക് ഏറെ വിമർശനം നേരിട്ടു. ഹാർദികിന്റെ ബാറ്റിംഗ് ടി20ക്ക് യോജിച്ചതല്ല എന്നാണ് പരക്കെ ഉയരുന്ന വിമർശനം. റൺ ഉയർത്തേണ്ട ഘട്ടങ്ങളിൽ പോലും ഈ സീസണിൽ ഹാർദികിന് തന്റെ പഴയ ടച്ച് കണ്ടെത്താൻ ആകുന്നില്ല.