തുടക്കത്തിൽ റൺ വരാത്തത് ആണ് ഇന്ന് മുംബൈ ഇന്ത്യൻസിന് തിരിച്ചടി ആയത് എന്ന് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ന് 169 റൺസ് ചെയ്സ് ചെയ്ത മുംബൈ ഇന്ത്യൻസിന് 162 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. ചെയ്സിന്റെ തുടക്കത്തിൽ വേഗത കണ്ടെത്താൻ ആകാത്തതാണ് പ്രശ്നമായത് എന്ന് ഹാർദിക് പറഞ്ഞു.

വലിയ ടോട്ടൽ അല്ലാത്തതിനാൽ ചെയ്സ് തുടങ്ങിയപ്പോൾ ഞങ്ങളുടെ വേഗത കുറഞ്ഞു. അത് സംഭവിക്കാം. ആദ്യ 5-6 ഓവറിൽ പ്രതീക്ഷിച്ച റൺ വന്നില്ല എന്ന് ഹാർദിക് പറഞ്ഞു. അവിടെയാണ് കളി നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ 6 ഓവറിൽ 52 റൺസ് ആയിരുന്നു മുംബൈ ഇന്ത്യൻസ് എടുത്തത്. രോഹിത് ശർമ്മ ക്രീസിൽ ഉണ്ടായിരുന്നുട്ടും വേഗതയാർന്ന രീതിയിൽ മുംബൈ സ്കോർ ചെയ്തിരുന്നില്ല.
ഒരു മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളൂ എന്നും ഇനിയും ബാക്കി 13 മത്സരങ്ങൾ ബാക്കി ഉണ്ട് എന്നും ഹാർദിക് മത്സര ശേഷം പറഞ്ഞു.














