ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തി

Newsroom

ക്യാപ്റ്റൻ ആയ ശേഷം ഹാർദിക് പാണ്ഡ്യ ആദ്യമായി മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തി. പുതിയ ഐ പി എൽ സീസണ് മുന്നോടിയായി ഹാർദിക് ഇന്ത്യൻ ക്യാമ്പിൽ ചേർന്നു. ഇന്ന് ഹാർദികിന് മികച്ച സ്വീകരണമാണ് മുംബൈ ഇന്ത്യൻസ് നൽകിയത്. അടുത്ത ദിവസം മുതൽ ഹാർദിക് ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

ഹാർദിക് 24 03 11 18 53 26 732

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹാർദിക് മുംബൈ ഇന്ത്യൻസിൽ എത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹാർദികിനെ ഒരു സർപ്രൈസ് നീക്കത്തിലൂടെ ആയിരുന്നു മുംബൈ തിരികെ കൊണ്ടു വന്നത്. സൈൻ ചെയ്തതോടൊപ്പം ഹാർദികിനെ ക്യാപ്റ്റൻ ആയും മുംബൈ നിയമിച്ചു.

രോഹിത് ശർമ്മയെ മാറ്റി ഹാർദികിനെ ക്യാപ്റ്റൻ ആക്കിയത് ആരാധാജരുൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ സീസണായി ഇറങ്ങുമ്പോൾ വലിയ വെല്ലുവിളികളാകും ഹാർദികിന് മുന്നിൽ ഉണ്ടാവുക. ലോകകപ്പിൽ പരിക്കേറ്റ ശേഷം നീണ്ട കാലം പുറത്തായിരുന്ന ഹാർദിക് കഴിഞ്ഞ ആഴ്ച ഡി വൈ പാട്ടിൽ ടൂർണമെന്റ് കളിച്ചിരുന്നു.