ഹാർദിക് പാണ്ഡ്യ അവസാന രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസിനായി ബൗൾ ചെയ്തിരുന്നില്ല. ഇത് എന്തു കൊണ്ടാണ് എന്ന് താരം ഇന്നലെ വ്യക്തമാക്കി. താൻ ശരിയായ സമയത്ത് മാത്രമെ ബൗൾ ചെയ്യൂ എന്നും ഡെൽഹിക്ക് എതിരെ അത് ആവശ്യമായി വന്നില്ല എന്നും മത്സര ശേഷം ഹാർദിക് പറഞ്ഞു.

“എനിക്ക് പരിക്ക് ഒന്നുമില്ല. ഞാൻ ശരിയായ സമയത്ത് ബൗൾ ചെയ്യും, ഇന്ന് ഞങ്ങൾ ബൗളിംഗിൽ ഞാൻ ഇല്ലാതെ തന്നെ എല്ലാം നല്ല രീതിയിൽ പോയി. അതിനാൽ ഞാൻ ബൗൾ എറിയേണ്ടി വന്നില്ല” അദ്ദേഹം പറഞ്ഞു.
അവസാനം സൺ റൈസേഴ്സിനെതിരെ ബൗൾ ചെയ്ത ഹാർദിക് 4 ഓവറിൽ 46 റൺസ് വിട്ടുകൊടുത്തിരുന്നു. ഗുജറാത്തിന് എതിരെ 3 ഓവറിൽ 30 റൺസും മുംബൈ ക്യാപ്റ്റൻ വഴങ്ങി.














