ഇതായിരിക്കും ഇനി അങ്ങോട്ട് മുംബൈ ഇന്ത്യൻസിന്റെ ടീം എന്ന് ഹാർദിക് പാണ്ഡ്യ

Newsroom

ഇന്ന് ഇറങ്ങിയ പന്ത്രണ്ടു പേരാകും മുംബൈ ഇന്ത്യൻസിന്റെ ഇനി അങ്ങോട്ടുള്ള മെയിൻ ടീം എന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ന് ഡെൽഹിക്ക് എതിരായ വിജയത്തിനു ശേഷം സംസാരിക്കുക ആയിരുന്നു ഹാർദിക് പാണ്ഡ്യ. അവരുടെ ഈ സീസണിലെ ആദ്യ വിജയമായിരുന്നു ഇത്.

ഹാർദിക് 24 04 07 20 11 12 131

ഞങ്ങൾ ചില മാറ്റങ്ങൾ അവിടെയും ഇവിടെയുമായി വരുത്തും, എന്നാൽ ഈ 12 പേർ ആയിരിക്കും ഞങ്ങളുടെ മെയിൻ ടീം, ഇപ്പോൾ ഞങ്ങളുടെ ടീമിനെ സ്ഥിരപ്പെടുത്തുന്നത് പ്രധാനമാണ്. ഹാർദിക് പാണ്ഡ്യ പറഞ്ഞു.

പരസ്പര വിശ്വാസവും പിന്തുണയുമാണ് ഞ‌ങ്ങളുടെ ശക്തി. ഒരു വിജയം മാത്രം മതി എല്ലാം ശരിയാകാം എന്ന് എല്ലാവരും വിശ്വസിച്ചു. ഇന്നത്തെ തുടക്കം അതിശയിപ്പിക്കുന്നതായിരുന്നു, 6 ഓവറിൽ 70 നേടുന്നത് എല്ലായ്പ്പോഴും അതിശയകരമാണ്. ഹാർദിക് പറഞ്ഞു

“റൊമാരിയോയുടെ പ്രകടനവും അത്ഭുതകരമായിരുന്നു.അവൻ ഞങ്ങളെ കളി ജയിപ്പിച്ചു. റൊമാരിയോ ആയിരുന്നു ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിലെ വ്യത്യാസം.” ഹാർദിക് പറഞ്ഞു.