ഹാർദിക് പാണ്ഡ്യ കഠിന പരിശീലനത്തിൽ, ഐ പി എല്ലിൽ തിരികെയെത്താൻ ശ്രമം

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് മുന്നോടിയായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തീവ്ര പരിശീലനത്ത. താരം തന്റെ പരിശീലന വീഡിയോകൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. 2023ലെ ഏകദിന ലോകകപ്പിന്റെ മധ്യത്തിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് പാണ്ഡ്യ നീണ്ട കാലമായി കളിക്കളത്തിന് പുറത്താണ്.

ഹാർദിക് 24 01 08 19 58 43 621

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും പാണ്ഡ്യ ഉൾപ്പെട്ടിരുന്നില്ല. ഇപ്പോൾ അഫ്ഗാനെതിരെയുള്ള ടീമിലും താരം ഇല്ല. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ പാണ്ഡ്യ തന്റെ തിരിച്ചുവരവ് നടത്താൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. പാണ്ഡ്യ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തിയിരുന്നു. ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനുമാണ് അദ്ദേഹം.