“ഈ സീസണിൽ നിലവാരമുള്ള ക്രിക്കറ്റ് മുംബൈക്ക് കളിക്കാനായില്ല, അടുത്ത സീസണായി കാത്തിരിക്കുന്നു” – ഹാർദിക്

Newsroom

ഈ സീസണിൽ ഉടനീളം മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് മോശമായിരുന്നു എന്നും അതിന്റെ ഫലമാണ് കാണുന്നത് എന്നും മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് ലീഗിൽ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്യേണ്ടി വന്നത്. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഹാർദിക്.

ഹാർദിക് 24 04 27 20 51 23 156

“വളരെ ബുദ്ധിമുട്ടായിരുന്നു ഈ സീസൺ, ഈ സീസണിൽ ഞങ്ങൾ നല്ല നിലവാരമുള്ള ക്രിക്കറ്റ് കളിച്ചില്ല. മുഴുവൻ സീസൺ അങ്ങനെ ആയിരുന്നു. ഇതൊരു പ്രൊഫഷണൽ ലോകമാണ്, ചിലപ്പോൾ നല്ല ദിവസമാകും ചിലപ്പോൾ മോശം ദിവസങ്ങൾ ഉണ്ടാകും. ഒരു ഗ്രൂപ്പെന്ന നിലയിൽ, ഞങ്ങൾ ഗുണനിലവാരവും മികച്ചതുമായ ക്രിക്കറ്റ് കളിച്ചില്ല, അതാണ് ഫലങ്ങളിൽ കണ്ടത്.” ഹാർദിക് പറഞ്ഞു.

“മുഴുവൻ സീസണും കാര്യങ്ങൾ ഞങ്ങൾക്ക് എതിരായാണ് പോയത്. ഞങ്ങൾക്ക് ഈ സീസൺ മറന്ന് അടുത്ത സീസണിനായി കാത്തിരിക്കുന്നു.” പാണ്ഡ്യ പറഞ്ഞു.