ഐപിഎൽ 2024ൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മുംബൈ ഇന്ത്യൻസിന്റെ തീരുമാനത്തെ പിന്തുണച്ച് സുനിൽ ഗവാസ്‌കർ. മുംബൈ ഇന്ത്യൻസിനൊപ്പം കഴിഞ്ഞ രണ്ട് സീസണുകളിൽ രോഹിത് ശർമ്മ ക്ഷീണിതനായിരുന്നുവെന്ന് ഗവാസ്‌കർ അഭിപ്രായപ്പെട്ടു, രാജ്യത്തെയും ഐപിഎൽ ടീമിനെയും നയിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തെയും പ്രകടനത്തെയും ഒരുപോലെ ബാധിക്കുന്നുവെന്നും ഗവാസ്കർ പറഞ്ഞു.
“നമ്മൾ ശരികളിലേക്കും തെറ്റുകളിലേക്കും പോകരുത്. പക്ഷേ, മുംബൈ എടുത്ത തീരുമാനം ടീമിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായി, ബാറ്റിൽ പോലും രോഹിതിന്റെ സംഭാവന അൽപ്പം കുറഞ്ഞു. നേരത്തെ, അദ്ദേഹം വലിയ സ്കോർ നേടാറുണ്ടായിരുന്നു,” ഗവാസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
“പക്ഷേ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ കണ്ടിരുന്ന രോഹിത് ശർമ്മയിലെ മോജോ മുംബൈക്ക് ഒപ്പം കാണുണ്ടായിരുന്നില്ല. തുടർച്ചയായ ക്രിക്കറ്റ് കളിക്കുന്നത് കാരണം അദ്ദേഹം അൽപ്പം തളർന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.
“ഹർദിക് ഒരു യുവ ക്യാപ്റ്റൻ ആണ്. ഹാർദിക് രണ്ട് തവണ ഗുജറാത്തിനെ ഫൈനൽ വരെ നയിച്ചിട്ടുണ്ട്, 2022ൽ അദ്ദേഹം അവരെ കിരീടത്തിലേക്ക് നയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് അവർ അദ്ദേഹത്തെ ക്യാപ്റ്റനാക്കിയതെന്ന് ഞാൻ കരുതുന്നു.” ഗവാസ്കർ പറഞ്ഞു.