എല്ലാവരും 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്യുമ്പോൾ ക്യാപ്റ്റൻ 120 സ്ട്രേക്ക് റേറ്റിൽ, ഹാർദികിനെ വിമർശിച്ച് ഇർഫാൻ

Newsroom

ഹാർദിക് പാണ്ഡ്യക്ക് എതിരെ രൂക്ഷ വിമർശനവുമായി ഇർഫാൻ പത്താൻ. ഹാർദിക് ബാറ്റു ചെയ്ത രീതി വളരെ മോശമാണെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. ടീം മൊത്തം 200നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്യുമ്പോൾ ക്യാപ്റ്റൻ 120 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്യാൻ പാടില്ല എന്ന് ഇർഫാൻ ട്വീറ്റ് ചെയ്തു.

ഇർഫാൻ 24 03 27 20 47 43 945

ഇന്ന് മുംബൈ മികച്ച നിലയിൽ നിൽക്കെ വന്ന ഹാർദിക് നന്നായി തുടങ്ങി എങ്കിലും പിന്നീട് ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 20 പന്തിൽ ആകെ 24 റൺസ് എടുക്കാനെ ഹാർദിക് പാണ്ഡ്യക്ക് ആയുള്ളൂ. 20 പന്തിൽ ആകെ നേടിയത് ഒരു ഫോറും ഒരു സിക്സും.

ഹാർദികിന്റെ ക്യാപ്റ്റൻസി മോശമാണ് എന്നും ബുമ്രയെ ബൗൾ ചെയ്യിപ്പിക്കാൻ താമസിക്കുന്നത് എന്തിനാണ് എന്ന് തനിക്ക് മനസ്സിലാകുന്നേ ഇല്ല എന്നും ഇർഫാൻ ഇന്ന് പറഞ്ഞു.