ഡൽഹി ക്യാപിറ്റൽസിനെതിരായ അഞ്ച് റൺസിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. തന്റെ ടീമിനായി കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു എന്ന് ഹാർദ്ദിക് പറഞ്ഞു.
“ഏത് ദിവസവും ഞങ്ങൾ 129 റൺസ് എടുക്കുമായിരുന്നു. തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായത് പ്രതിരോധത്തിൽ ആക്കി, പക്ഷേ രാഹുൽ തെവാത്തിയ ഞങ്ങളെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഞാൻ കഠിനമായി ശ്രമിച്ചെങ്കിലും ഫിനിഷ് ലൈനിൽ എത്തുന്നതിൽ പരാജയപ്പെട്ടു. രണ്ട് വലിയ ഓവറുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.” മത്സരത്തിന് ശേഷം ഹാർദിക് പറഞ്ഞു.
“എനിക്ക് കളി പൂർത്തിയാക്കാൻ കഴിയാതെ വന്നതാണ് പ്രശ്നം. ഞാൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അവർ ബൗൾ ചെയ്ത രീതിക്ക് ഫുൾ മാർക്ക് നൽകുന്നു.” ഹാർദ്ദിക് പറഞ്ഞു
“ഷമിയുടെ ബൗളിംഗ് എഫേർട് പാഴായതിൽ സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഖേദമുണ്ട്. ഇന്ന് രാത്രി ബാറ്റർമാർ നിരാശപ്പെടുത്തി. ഇനിയും ഒരുപാട് കളികൾ ബാക്കിയുണ്ട്. ഞങ്ങൾ ഈ ഗെയിമിൽ നിന്ന് പഠിക്കുകയും വരാനിരിക്കുന്ന ഗെയിമുകളിൽ അത് തിരുത്താൻ നോക്കുകയും ചെയ്യും. ” ഹാർദിക് പറഞ്ഞു.