ഐ പി എൽ തുടങ്ങിയിട്ട് ആഴ്ചകൾ ആയെങ്കിലും ഐ പി എല്ലിൽ വംശീയക്ക് എതിരായും കറുത്ത വർഗക്കാർ അനുഭവിക്കുന്ന വിവേചനങ്ങൾക്ക് എതിരായും പരസ്യമായി നിലപാട് എടുത്ത് ആരും രംഗത്ത് വന്നിരുന്നില്ല. യൂറോപ്പിലൊക്കെ ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ പ്രധാന കായിക മത്സരങ്ങളിൽ ഒക്കെ മത്സരത്തിൽ ഗ്രൗണ്ടിൽ മുട്ട് കുട്ടി നിന്ന് കൊണ്ട് വംശീയതക്ക് എതിരെയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഐ പി എല്ലിൽ അങ്ങനെ കാണാൻ കഴിഞ്ഞിരുന്നില്ല
എന്നാൽ ഇന്നലെ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഐ പി എല്ലിൽ ആദ്യമായി ഒരു താരം മുട്ടിൽ നിന്ന് കൊണ്ട് ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന് പിന്തുണ അറിയിച്ചു. ഇന്നലെ മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ ആണ് ഇങ്ങനെ ചെയ്തത്. ഇന്നലെ തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷമായിരുന്നു ഹാർദിക് പാണ്ഡ്യ ക്നീയിൽ നിന്നത്. ട്വിറ്ററിൽ മത്സര ശേഷം ബ്ലാക്ക് ലൈവ് മാറ്റേഴ്സ് എന്ന് താരം ട്വീറ്റ് ചെയ്യുകയും ചെയ്തു.