ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിലെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചത് ശരിയായില്ല എന്ന വിമർശനവുമായി ആകാശ് ചോപ്ര. ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യൻസിൽ എത്തിയ ഹാർദിക് അവിടെ ക്യാപ്റ്റൻ ആകാൻ സാധ്യത കാണുന്നില്ല എന്നും ആകാശ് ചോപ്ര പറയുന്നു. ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ രോഹിത് ശർമ്മയുടെ പിൻഗാമിയായി കണക്കാക്കുന്ന ഹാർദിക് പാണ്ഡ്യയുടെ ഈ നീക്കം അദ്ദേഹത്തിന് നല്ലതല്ല എന്ന് ആകാശ് ചോപ്ര പറഞ്ഞു.
“ഹാർദിക്കിന്റെ സിവിയിൽ നല്ലതായി രേഖപ്പെടുത്താത്ത ഒരു കാര്യം ആകും ഇത്, ക്യാപ്റ്റൻ ആവാൻ ആഗ്രഹിച്ച് അദ്ദേഹം മുംബൈ വിട്ടു. നിങ്ങൾ ഗുജറാത്തിലേക്ക് പോയി, തുടർന്ന് ഇന്ത്യൻ ക്യാപ്റ്റനായി. നിങ്ങൾ ഇനി ഫ്രാഞ്ചൈസി ക്യാപ്റ്റനാകില്ല, പക്ഷേ നിങ്ങൾക്ക് ഇന്ത്യൻ ക്യാപ്റ്റൻ ആകണം.അത് ശരിയല്ല, ”ആകാശ് ചോപ്ര തിങ്കളാഴ്ച തന്റെ യൂട്യൂബ് ഷോയിൽ പറഞ്ഞു.
“നിങ്ങൾ ഏത് കോണിൽ നിന്നോ നോക്കിയാലും ശരിയല്ല, നിങ്ങൽ നിങ്ങളുടെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനല്ല, മറിച്ച് ടി20 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനാണ്. ഇത് ശരിയല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.