“എന്റെ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു, രണ്ടിൽ രണ്ട് പ്ലേ ഓഫ് എന്നത് വലിയ നേട്ടമാണ്” – ഹാർദ്ദിക്

Newsroom

ഇന്ന് സൺ റൈസേഴ്സിൻസ് തോൽപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ഈ സീസൺ ഐ പി എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ് മാറി. തന്റെ ടീമിനെ ഓർത്ത് വളരെ അഭിമാനിക്കുന്നു എന്ന് ഹാർദ്ദിക് പറഞ്ഞു. രണ്ടിൽ രണ്ട് പ്ലേ ഓഫ് എന്നത് വലിയ നേട്ടമാണ് ക്യാപ്റ്റൻ ഹാർദ്ദിക് മത്സര ശേഷം പറഞ്ഞു.

ഹാർദ്ദിക് 23 05 16 00 15 18 613

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തന്റെ താരങ്ങൾ മികച്ച്യ് നിന്നു, ഞങ്ങൾ പ്ലേ ഓഫ് സ്ഥാനത്തിന് അർഹരാണ്. ഞങ്ങൾ ചെയ്യാൻ ഉദ്ദേശിച്ച ഒരുപാട് കാര്യങ്ങൾ ചെയ്തു. ഞങ്ങൾ ഇടക്ക് പിശകുകൾ വരുത്തി, പക്ഷേ ഞങ്ങൾ ഗെയിമിൽ എപ്പോഴും ഉണ്ടായിരുന്നു. ഹാർദ്ദിക് പറഞ്ഞു. ചിലപ്പോൾ ബാറ്റർമാർ വളരെയധികം ക്രെഡിറ്റ് എടുക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എല്ലായ്പ്പോഴും ഒരു ബൗളറുടെ ക്യാപ്റ്റനായിരിക്കും. അവർക്ക് അർഹമായ ക്രെഡിറ്റ് അവർക്ക് ലഭിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഹാർദ്ദിക് പറഞ്ഞു.