ടീമിന്റെ വിജയത്തിൽ ഭാഗമാകാന്‍ കഴിഞ്ഞതിൽ വളരെ സന്തോഷം – അനുജ് റാവത്ത്

Sports Correspondent

റൺസ് സ്കോര്‍ ചെയ്ത് ടീമിന്റെ വിജയത്തിൽ സംഭാവന ചെയ്യാനായതിൽ ഏറെ സന്തോഷം ഉണ്ടെന്ന് പറഞ്ഞ് അനുജ് റാവത്ത്. ഇന്നലെ താരത്തിന്റെ മിന്നും പ്രകടനം ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയത്തിന് അടിത്തറ പാകിയത്.

തനിക്ക് പലപ്പോഴും മികച്ച തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിച്ചിരുന്നില്ലെന്നും ഇന്ന് അതിന് സാധിച്ചുവെന്നും അനുജ് റാവത്ത് വ്യക്തമാക്കി.