പഞ്ചാബ് കിംഗ്സ് ഗുർനൂർ സിംഗ് ബ്രാറിനെ സ്വന്തമാക്കി

Newsroom

TATA IPL 2023 സീസണിൽ പരിക്കേറ്റ രാജ് അംഗദ് ബാവയ്ക്ക് പകരക്കാരനായി പഞ്ചാബ് കിംഗ്‌സ് (PBKS) ഗുർനൂർ സിംഗ് ബ്രാറിനെ സൈൻ ചെയ്തു. 20 ലക്ഷം എന്ന അടിസ്ഥാന വില നൽകിയാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്.

Picsart 23 04 05 12 31 00 887

കഴിഞ്ഞ സീസണിൽ പിബികെഎസിനായി രണ്ട് മത്സരങ്ങൾ കളിച്ച രാജ് അംഗദ് ബാവ ഇടത് തോളിനേറ്റ പരിക്കിനെ തുടർന്ന് ഈ സീസണിൽ നിന്ന് പുറത്തായി. ഇടംകൈയ്യൻ ബാറ്റിംഗ് ഓൾറൗണ്ടറായ ഗുർനൂർ 2022 ഡിസംബറിൽ പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ താരമാൺ . 5 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പങ്കെടുത്ത് 120.22 സ്ട്രേക്ക് റൈറ്റിൽ 107 റൺസും 7 വിക്കറ്റും നേടിയിട്ടുണ്ട്.