തോറ്റാൽ ആര്‍സിബി “പുറത്ത്”, ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിംഗ്

Sahagill

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ജയമില്ലെങ്കില്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാകും. ഔദ്യോഗികമായി ടീം പുറത്താകുവാന്‍ മറ്റു മത്സരഫലങ്ങള്‍ കഴിയണമെങ്കിലും റൺ റേറ്റ് മോശം ആയ ടീമിന്റെ സാധ്യതകള്‍ മോശം ആണ്.

മത്സരത്തിൽ ആര്‍സിബി നിരയിൽ ഒരു മാറ്റമാണുള്ളത്. സിറാജിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ആര്‍സിബി നിരയിൽ കളിക്കുമ്പോള്‍ ലോക്കി ഫെര്‍ഗൂസൺ അല്‍സാരി ജോസഫിന് പകരം ടീമിലേക്ക് എത്തുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Lockie Ferguson, Yash Dayal, Mohammed Shami

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Rajat Patidar, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Harshal Patel, Siddarth Kaul, Josh Hazlewood