എല്ലാ കളിയും അവസാന ഓവര്‍ വരെ പോകുന്നില്ലെന്ന് ഉറപ്പാക്കണം – ഹാര്‍ദ്ദിക് പാണ്ഡ്യ

Sports Correspondent

ഐപിഎലില്‍ ഗുജറാത്തിന്റെ ഇന്നലത്തെ അവസാന ഓവര്‍ ജയം നേരത്തെ ആക്കേണ്ട ഒന്നായിരുന്നുവെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. എല്ലാ മത്സരങ്ങളും ഡീപ് ആയി കൊണ്ടുപോകേണ്ട കാര്യമില്ലെന്നും പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ നേരത്തെ ടീമിന് വിജയം നേടാമായിരുന്നുവെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

സത്യസന്ധമായി പറയുകയാണെങ്കിൽ മികച്ച നിലയിൽ നിന്ന് ഒരു പന്ത് അവശേഷിക്കെ ജയിച്ചതിൽ താന്‍ സന്തുഷ്ടനല്ലെന്നും ഈ കളിയിൽ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.

ടീമിലെ ബാറ്റ്സ്മാന്മാര്‍ മികച്ച ടച്ചിലാണെന്നും അതിനാൽ തന്നെ മധ്യ ഓവറുകളിൽ അല്പം കൂടി റിസ്ക് എടുത്ത് മത്സരം നേരത്തെ ഫിനിഷ് ചെയ്യുവാന്‍ ശ്രമിക്കാവുന്നതാണെന്നും ഹാര്‍ദ്ദിക് പറഞ്ഞു.