Gillruturaj

ഒന്നാം സ്ഥാനം ലക്ഷ്യമായി ഗുജറാത്തും ചെന്നൈയും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഗിൽ

ആദ്യ മത്സരം വിജയിച്ചെത്തുന്ന ഗുജറാത്തും ചെന്നൈയും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ വിജയികള്‍ക്ക് പോയിന്റ് പട്ടികയിൽ തല്‍ക്കാലത്തേക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്.

ആദ്യ മത്സരത്തിൽ മുംബൈയുടെ വെല്ലുവിളിയെ അതിജീവിച്ച് 6 റൺസ് ജയം ഗുജറാത്ത് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് എതിരെ ആധികാരിക വിജയം ആണ് ചെന്നൈ കരസ്ഥമാക്കിയത്.

ആദ്യ മത്സരത്തിലെ ടീമിൽ മാറ്റങ്ങളില്ലാതെ ഗുജറാത്ത് എത്തുമ്പോള്‍ ചെന്നൈ നിരയിൽ തീക്ഷണയ്ക്ക് പകരം പതിരാന ടീമിലെത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad(c), Rachin Ravindra, Ajinkya Rahane, Daryl Mitchell, Shivam Dube, Ravindra Jadeja, Sameer Rizvi, MS Dhoni(w), Deepak Chahar, Tushar Deshpande, Mustafizur Rahman

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill(c), Azmatullah Omarzai, David Miller, Vijay Shankar, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Umesh Yadav, Mohit Sharma, Spencer Johnson

Exit mobile version