രോഹിത് ശർമ്മ പറയുന്ന ഏത് റോളിലും കളിക്കാൻ തയ്യാറാണെന്ന് ഗ്രീൻ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ഏത് പൊസിഷനിലും ബാറ്റുചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് കാമറൂൺ ഗ്രീൻ. മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന ഗ്രീൻ ഇതിനകം തന്നെ ഒരു ഓപ്പണറായും മൂന്നാം നമ്പറിലും ലോവർ മിഡിൽ ഓർഡറിലും ബറ്റു ചെയ്തിട്ടുണ്ട്.

Picsart 23 05 09 13 08 47 690

ടീമിന് ഏറ്റവും അനുയോജ്യമെന്ന് ക്യാപ്റ്റൻ കരുതുന്ന വേഷം ചെയ്യാൻ തനിക്ക് തീർത്തും സന്തോഷമുണ്ട്. ഇവിടെ മുംബൈയ്‌ക്കൊപ്പമുള്ള സമയം ഞാൻ ഇഷ്ടപ്പെടുന്നു, എവിടെയും ബാറ്റ് ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ഗ്രീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദ്യ പത്ത് മത്സരങ്ങളിൽ പഠിച്ചതെല്ലാം ബാക്കിയുള്ള കളികളിൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ ഒരു ഗെയിം ജയിച്ചാൽ, നിങ്ങൾക്ക് രണ്ടാം സ്ഥാനത്തേക്കു പോകാം. മികച്ച പ്രകടനം പുറത്തെടുത്താൽ മതി. ഞങ്ങൾക്ക് അവിശ്വസനീയമായ ഒരു ടീമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഗ്രീൻ പറഞ്ഞു