ഗുജറാത്ത് ടൈറ്റൻസിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശുഭ്മാൻ ഗില്ലിനെപ്പോലുള്ള കളിക്കാരെ നിലനിർത്താത്തതിൽ ഫ്രാഞ്ചൈസിക്ക് ഖേദമില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കി മൈസൂർ പറഞ്ഞു. കഴിഞ്ഞ സീസണിൽ 483 റൺസ് നേടിയ ഗിൽ ഈ സീസണിലും മികച്ച ഫോമിലാണ്, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 333 റൺസ് ഇതുവരെ താരം നേടിയിട്ടുണ്ട്.
“ഞങ്ങൾ വികസിപ്പിച്ചെടുത്ത ചില കളിക്കാർ മറ്റ് ഫ്രാഞ്ചൈസികളിലേക്ക് പോയി നന്നായി കാളിക്കുന്നത് കാണുമ്പോൾ യഥാർത്ഥത്തിൽ സന്തോഷമുണ്ട് ശുഭ്മാൻ ഗിൽ അതിന് ഒരു ഉദാഹരണമാണ്,” വെങ്കി മൈസൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗില്ലിനെ നഷ്ടപ്പെട്ടതിൽ ഒരിക്കലും ഖേദാ, ആ സമയത്ത് ഉചിതമായ തീരുമാനം ആണ് എടുത്തത്. ഞങ്ങൾ എടുത്തത് ശരിയായ തീരുമാനങ്ങളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ ചില കളിക്കാരെ നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. അദ്ദേഹം പറഞ്ഞു.