ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 209 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനൊപ്പം സായി സുദര്‍ശനും ജോസ് ബട്‍ലറും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേിടയത്. ജോസ് ബട്‍ലര്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു.
മികച്ച തുടക്കം ഗുജറാത്തിന് നൽകിയ ഗിൽ – സുദര്‍ശന്‍ കൂട്ടുകെട്ട് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസാണ് നേടിയത്.
ഓപ്പണിംഗ് വിക്കറ്റിൽ ശുഭ്മന്‍ ഗിൽ – സായി സുദര്‍ശന്‍ കൂട്ടുകെട്ട് 93
റൺസ് നേടിയപ്പോള്‍ 39 റൺസ് നേടിയ സായി സുദര്‍ശനെ ആണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. ജോസ് ബട്‍ലറുമായി ചേര്‍ന്ന് 74 റൺസ് ഗിൽ രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 50 പന്തിൽ 84 റൺസ് നേടിയ താരത്തെ ഗുജറാത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും മഹീഷ തീക്ഷണയാണ് നേടിയത്.
ഗിൽ പുറത്തായ ശേഷം ജോസ് ബട്‍ലറുടെ മികവുറ്റ ബാറ്റിംഗ് ഗുജറാത്തിനെ 200 കടക്കുവാന്‍ സഹായിച്ചു. 26 പന്തിൽ നിന്ന് 50 റൺസാണ് ബട്‍ലര്‍ നേടിയത്.