ശുഭ്മാൻ ഗില്ലിൻ്റെ ക്യാപ്റ്റൻസി ശൈലിയും മുൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ശൈലിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് താരം വിജയ് ശങ്കർ. ഇന്നലെ ലഖ്നൗവിനോട് ഗുജറാത്ത് പരാജയപ്പെട്ടിരുന്നു. ഈ സീസണിലെ മൂന്നാം തോൽവിയാണ് ഗുജറാത്ത് ഇന്നലെ വഴങ്ങിയത്. ഗില്ലിന്റെ കീഴിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവികളാണ് ഗുജറാത്ത് വഴങ്ങിയത്.
“ഹാർദികിന്റെ ക്യാപ്റ്റൻസിയും ഗില്ലിന്റെയ് ക്യാപ്റ്റൻസിയും തമ്മിൽ ഒരു വ്യത്യാസമില്ല. ഇന്നത്തെ കളിയിലോ അവസാന മത്സരത്തിലോ നമ്മൾ ജയിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്യുകയും ഈ മത്സരത്തിൽ നന്നായി ബൗൾ ചെയ്യുകയും ചെയ്തു. നമുക്ക് ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് ഒരു ഗെയിമിൽ കൊണ്ടുവരാൻ കഴിയണം, അപ്പോഴാണ് ഞങ്ങൾ വിജയിക്കാൻ തുടങ്ങുന്നത്. അതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഞങ്ങൾക്ക് നഷ്ടമായത്,” ശങ്കർ പറഞ്ഞു
“ആദ്യ മൂന്ന് കളികളിൽ രണ്ടെണ്ണം ഞങ്ങൾ ജയിച്ചു. വിജയം എല്ലാവർക്കും വളരെ പ്രധാനമാണ്, ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ കുറച്ച് മത്സരങ്ങൾ തോറ്റു, പക്ഷേ ഇത് ഞങ്ങളുടെ വഴിയുടെ അവസാനമല്ല. ഇത് വളരെ നീണ്ട ടൂർണമെൻ്റാണ്, ”ശങ്കർ കൂട്ടിച്ചേർത്തു.