രാജസ്ഥാൻ റോയൽസ് രവിചന്ദ്ര അശ്വിനെ നേരത്തെ ബാറ്റിംഗിന് ഇറക്കുന്നതിനെ വിമർശിച്ച് ക്രിസ് ഗെയ്ല്. ഇന്നലെ അശ്വിനെ അഞ്ചാം നമ്പറിൽ ഇറക്കിയത് ടീമിന്റെ റൺ റേറ്റ് താഴോട്ട് പോകാൻ കാരണം ആയിരുന്നു. 22 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 30 റൺസ് നേടി എങ്കിലും തുടക്കത്തിൽ അശ്വിൻ ഒരുപാട് പന്ത് വെറുതെ കളഞ്ഞിരുന്നു.
“രാജസ്ഥാൻ റോയൽസ് പലപ്പോഴും ഇത് ചെയ്യാറുണ്ട്. അശ്വിനെ ശരിയായ ബാറ്റ്‌സ്മാൻമാർക്ക് മുന്നിൽ അയക്കുക എന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ അതിന് എതിരാണ്. നിങ്ങൾ അശ്വിനെ അയയ്‌ക്കുമ്പോൾ നിങ്ങൾക്ക് എതിരെ ഒരു ഇടംകൈ സ്പിന്നർ ബൗളിംഗ് ചെയ്യുന്നുണ്ട്. അതൊരു എളുപ്പമുള്ള സാഹചര്യമല്ല” ജിയോസിനിമയിലെ മിഡ് ഇന്നിംഗ്‌സിനിടെ ഗെയിൽ പറഞ്ഞു.
“അശ്വിനെഎത്രയും വേഗം ബൗൾ ചെയ്യാൻ ആഅന് കൊണ്ടുവരേണ്ടത്. ബാറ്റു ചെയ്യാ. ഇടംകൈയ്യൻ ബാറ്റേഴ്സ് വാറ്റു ചെയ്യുമ്പ അശ്വിൻ ബൗൾ ചെയ്യാൻ എത്തിയാൽ അത് ഗുണം ചെയ്യും” ഗെയ്ൽ നിർദ്ദേശിച്ചു.